Categories

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാനിരക്ക് ഉയര്‍ത്തി

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന നിരക്കുകള്‍ വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പി എന്‍ ബി ) വായ്പാ നിരക്ക് ഉയര്‍ത്തി. 11.75% മാണ് പുതിയ വായ്പാ നിരക്ക്. ആഗസ്റ്റ് ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. മറ്റു ബാങ്കുകളും പുതിയ നിരക്ക് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

അതിനിടെ പി എന്‍ ബി യുടെ അടിസ്ഥാന നിരക്ക് 8 ശതമാനമാക്കി നിലനിര്‍ത്താനും തീരുമാനമായിട്ടുണ്ട്. അടിസ്ഥാന നിരക്കില്‍ മാറ്റമുണ്ടാകാത്ത സാഹചര്യത്തില്‍ വിവിധ ലോണ്‍നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ല. രാജ്യത്തെ ഉയരുന്ന പണപ്പെരുപ്പം നിലനിര്‍ത്താനായി ആര്‍ ബി ഐ റിപ്പോ നിരക്കും റിവേഴ്‌സ് റിപ്പോ നിരക്കും വര്‍ധിപ്പിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.