ന്യൂദല്‍ഹി: രാജ്യത്തെ കുതിക്കുന്ന പണപ്പെരുപ്പം 6.5 ശതമാനമായി കുറക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി രംഗരാജന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ 8.6 ശതമാനമാണ് പണപ്പെരുപ്പം.

സാമ്പത്തിക നിയന്ത്രണ നടപടികളുമായി റിസര്‍വ്വ് ബാങ്ക് മുന്നോട്ടുപോവുകയാണ്. ഇത് പണപ്പെരുപ്പം തടയാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഡിസംബറോടെ നിരക്ക് 6.5 ശതമാനത്തിലെത്തിക്കാനാവുമെന്ന് രംഗരാജന്‍ അഭിപ്രായപ്പെട്ടു. പണപ്പെരുപ്പത്തോടൊപ്പം ഭക്ഷ്യവിലക്കയറ്റവും ഉയരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഇതിനായി റിസര്‍വ്വ് ബാങ്ക് നിരക്കുകളില്‍ ഇനിയും വര്‍ധിപ്പിക്കേണ്ടി വരുമെന്നും രംഗരാജന്‍ സൂചിപ്പിച്ചു.