ന്യൂദല്‍ഹി: ഇന്ത്യാ മഹാരാജ്യത്തെ പ്രധാനമന്ത്രിയുടെ ആസ്തി 10.73 കോടി. രണ്ട് വര്‍ഷം കൊണ്ട് പ്രധാനമന്ത്രിയുടെ സമ്പാദ്യം ഇരട്ടിയായെങ്കിലും മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും അദ്ദേഹത്തെക്കാള്‍ ധനികരാണ്.

പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിലാണ് മന്ത്രിമാരുടെ ആസ്തി വ്യക്തമാക്കിയിരിക്കുന്നത്.

Ads By Google

കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലാണ് മന്ത്രിസഭയിലെ ഏറ്റവും ധനികന്‍. 52 കോടിയാണ് പ്രഫുല്‍ പട്ടേലിന്റെ ആസ്തി. കൃഷി മന്ത്രിയായ ശരദ് പവാറിന് ഇതുവരെയായി 22 കോടിയുടെ സമ്പാദ്യമുണ്ടാക്കാനേ കഴിഞ്ഞുള്ളൂ.

കേന്ദ്ര പ്രതിരോധ മന്ത്രിയായ എ.കെ ആന്റണിയുടെ വരുമാനം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. വെറും 55 ലക്ഷം. മന്ത്രിസഭയിലെ ഏറ്റവും ദരിദ്രനായ മന്ത്രി ആന്റണിയാണ്.

ചണ്ഡീഗഡിലും ദല്‍ഹിയിലുമായി രണ്ട് ഫഌറ്റ്, വിവിധ ഇടങ്ങളിലായുള്ള ബാങ്ക് ഡെപ്പോസിറ്റ്, ഒരു മാരുതി 800 എന്നിവയാണ് ഇതുവരെയായി പ്രധാനമന്ത്രി ആകെ സമ്പാദിച്ചിരിക്കുന്നത്.