ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചു. മന്ത്രിമാരെക്കുറിച്ചും അവരുടെ സ്വത്തുവകകളെക്കുറിച്ചും ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ഇതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതായും ദിവസങ്ങള്‍ക്കുള്ളില്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ നേരത്തേ പ്രധാനമന്ത്രി പിന്തുണച്ചിരുന്നു. തുടര്‍ന്ന് ഇത്തരമൊരു നീക്കത്തെക്കുറിച്ച് ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് കുംഭകോണം, 2G സ്‌പെക്ട്രം, എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.