ന്യൂദല്‍ഹി: നിയമലംഘനം നടത്തുന്നതില്‍ നിന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതിനെ വിലക്കാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. പാലക്കാട്ടെ കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ പാതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കിയ സംഭവത്തിലാണ് നടപടി.

ബി.ജെ.പി പാലക്കാട് പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്. പരാതിക്കാരന് മറുപടി നല്‍കണമെന്നും ചീഫ് സെക്രറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലാ കളക്ടര്‍ വിലക്കിയിരുന്നെങ്കിലും ഇതിനെ മറികടന്ന് മോഹന്‍ഭാഗവത് പതാക ഉയര്‍ത്തിയിരുന്നു. ബി.ജെ.പി ഇതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു.


Read more:  ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയുടെ ആണിക്കല്ല് ഇളക്കും


പതാക ഉയര്‍ത്തിയതിന് ഭാഗവതിനെതിരെ കേസെടുത്തിരുന്നു. രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ദേശിയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്നും അത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു ജില്ലാ ഭരണകൂടം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.