എഡിറ്റര്‍
എഡിറ്റര്‍
പി എം എഫ് റമദാന്‍ കിറ്റ് വിതരണം അല്‍ഖര്‍ജിലും
എഡിറ്റര്‍
Thursday 8th June 2017 3:30pm

റിയാദ് :പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റി തീരുമാന പ്രകാരം സൗദിയിലുടനീളം നടന്നു വരുന്ന റമദാന്‍ കിറ്റ് വിതരണത്തിന് അല്‍ഖര്‍ജ് യൂണിറ്റ് തുടക്കം കുറിച്ചു.

അല്‍ഖര്‍ജില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലെ ഉല്‍പ്ര ദേശത്താണ് ആടിനെയും ഒട്ടകത്തെയും മേയ്ക്കുന്ന ഇന്ത്യക്കാരും അറബി ആഫ്രിക്കന്‍ വംശജരും താമസിക്കുന്ന വിവിധ ടെന്റുകളില്‍ പി എം എഫ് പ്രവര്‍ത്തകര്‍ എത്തിയാണ് അരി, എണ്ണ, പലവ്യഞ്ജനനസാധനകള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്.

നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോക്ടര്‍ അബ്ദുള്‍ നാസര്‍, ജോയിന്റ് സെക്രട്ടറി സവാദ് അയത്തില്‍, കേരള കോഡിനേറ്റര്‍ ചന്ദ്രസേനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റമദാന്‍ റിലീഫ് പ്രവര്‍ത്തനം നടന്നത്. ഇഫ്താര്‍ സംഗമങ്ങള്‍ ഒഴിവാകി പ്രവാസി മലയാളി ഫെഡറേഷന്‍ മരുഭൂമിയില്‍ നടത്തി വരുന്ന ഈ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഇതിനകം മറ്റു സംഘടനകളും മാതൃക ആക്കി കഴിഞ്ഞു.

സൗദി തല കിറ്റ് വിതരണം ആദ്യം നടപ്പാക്കിയത് പി. എം എഫ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയാണ്.

വാര്‍ത്ത :ഷിബു ഉസ്മാന്‍, റിയാദ്

Advertisement