എഡിറ്റര്‍
എഡിറ്റര്‍
പി. എം. എഫ് മറാത്ത് യൂണിറ്റ് റമദാന്‍ കിറ്റ് വിതരണം നടത്തി
എഡിറ്റര്‍
Sunday 4th June 2017 2:42pm

റിയാദ് :പ്രവാസി മലയാളി ഫെഡറേഷന്‍ സൗദിയിലുടനീളം നടത്തി വരുന്ന റമദാന്‍ കിറ്റ് വിതരണത്തിന്റെ ഭാഗമായി മറാത്തിന്റെ പ്രാന്തപ്രദേശങ്ങളിലും കൃഷിതോട്ടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് പി എം എഫ് മാറാത്ത് യൂണിറ്റും റിലീഫ് പ്രവര്‍ത്തനം നടത്തി.

വിവിധ രാജ്യക്കാരായ നൂറിലധികം പാവപ്പെട്ടവര്‍ക്ക് അരി, പഞ്ചസാര, പലവ്യഞ്ജന സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. സൗദി നാഷണല്‍ കോഡിനേറ്റര്‍ സ്റ്റീഫന്‍ ജോസഫ്, മറാത്ത് യൂണിറ്റ് പ്രസിഡന്റ് ഷാജി പാലോട്, കോഡിനേറ്റര്‍ വിനോദ്, സെക്രട്ടറി സ്റ്റാലിന്‍ , ജീവ കാരുണ്യ കണ്‍വീനര്‍ സാജു സ്റ്റീഫന്‍ ,അബ്ദുല്‍മജീദ് ,സുലൈമാന്‍ , പത്മകുമാര്‍,നൗഷാദ്,പ്രസാദ് ,അബുബക്കര്‍സിദ്ദിക്ക് എന്നിവര്‍ നേതൃത്വം കൊടുത്തു.

അടുത്ത ദിവങ്ങളിലും മാറാത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഉള്ള അര്‍ഹരായവരെ കണ്ടെത്തി കിറ്റ് വിതരണം ചെയ്യുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement