എഡിറ്റര്‍
എഡിറ്റര്‍
മുസാമിയയ്ക് ഉത്സവമായി പി എം എഫ് വാര്‍ഷികം
എഡിറ്റര്‍
Tuesday 30th May 2017 12:42pm

റിയാദ് :ലോകമലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് മുസാമിയ യൂണിറ്റ് ഒന്നാംവര്‍ഷികവും കുടുംബ സംഗമവും’ ഗ്രാമോത്സവം 2017′ സംഘടിപ്പിച്ചു.

ഗ്രാമോത്സവത്തില്‍ നടന്ന വിവിധ കലാമത്സരങ്ങളില്‍ പ്രവാസി കുടുംബങ്ങളുടെ സാനിധ്യം ശ്രദ്ധിക്കപ്പെട്ടു. വാര്‍ഷികത്തോടനുബന്ധിച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരുന്നു.

വൈകിട്ട് യൂണിറ്റ് പ്രസിഡന്റ് വിജയ കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനം പി എം എഫ് ഗ്ലോബല്‍ വക്താവും സത്യം ഓണ്‍ലൈന്‍ സൗദി ബ്യുറോ ചീഫുമായ ജയന്‍ കൊടുങ്ങലൂര്‍ ഉദ്ഘാടനം ചെയ്തു.

ജി. സി. സി. കോഡിനേറ്റര്‍ റാഫി പാങ്ങോട്, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോക്ടര്‍ അബ്ദുള്‍ നാസര്‍, നാഷണല്‍ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അസ്ലം പാലത്ത്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിനിധി ഷാജിലാല്‍,മുസാമിയ സ്‌നേഹസംഗമം ഭാരവാഹി ഹക്കിം ഈരാറ്റുപേട്ട, ബിജു പുനലൂര്‍, സുധിഷ്, മുഹമ്മദ്, റെജി. പി. ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പ്രമോദ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ലിജു നന്ദിയും പറഞ്ഞു. ജി ഫോര്‍ മ്യൂസിക് അവതരിപ്പിച്ച ഗാനമേള, റിയാദ് മണി ബ്രദേഴ്‌സ് ഇന്‍സ്റ്റിട്യൂട്ടിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍, കലാഭവന്‍ നസീബിന്റെ ഫിഗര്‍ ഷോ എന്നിവ ഗ്രാമോത്സവത്തിന്റെ പ്രതീതി തന്നെയുണ്ടാക്കി.

പരിപാടികള്‍ക്കു പോള്‍ ജോര്‍ജ്, സന്ദിപ്, അനൂപ്, പപ്പന്‍, ശ്യാംകുമാര്‍, ലിയോ ടോണി ബൈജു ഖാന്‍, വത്സ രാജന്‍ കണ്ണൂര്‍, ജോയ് ചക്കിയത്ത് എന്നിവര്‍ നേതൃത്വം കൊടുത്തു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്
പ്രവാസി വാര്‍ത്തകള്‍ നിങ്ങള്‍ക്കും അയക്കാം

saudinews@doolnews.com

Advertisement