കോഴിക്കോട്: കലോത്സവത്തിന്റെ ഭക്ഷണപ്പുരക്കു മുന്നില്‍ പി എം എ സലാം എം എല്‍ എയും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം. കൂപ്പണില്ലാത്തവരെ ഭക്ഷണപ്പുരയിലേക്ക് കടത്തിവിട്ടതാണ് എം എല്‍ എയെ പ്രകോപിപ്പിച്ചത്. ഇത് ചോദ്യം ചെയ്ത എം എല്‍ എയെ ഉദ്യോഗസ്ഥര്‍ തടഞ്ഞു.

കൂപ്പണ്‍ ഉണ്ടെങ്കിലേ എം എല്‍ എയെയും കയറ്റിവിടൂവെന്ന് പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. ഇതില്‍ പ്രതിഷേധിച്ച് സലാം ഭക്ഷണം കഴിക്കാതെ മടങ്ങി. അതേസമയം കലോത്സവ വേദിയില്‍ സലാം എം എല്‍ എയെ തടഞ്ഞ അധ്യാപകരെ മാറ്റുമെന്ന് മന്ത്രി എം എ ബേബി അറിയിച്ചു. സംഭവത്തില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു.

Subscribe Us: