ന്യൂദല്‍ഹി: കേന്ദ്രവിജിലന്‍സ് കമ്മീഷണറായി നിയമിക്കവേ പി.ജെ തോമസിനെതിരേ കേസുണ്ടായിരുന്നത് അറിയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി. രാജ്യസഭയിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തോമസിനെതിരേ കേസുണ്ടായിരുന്നത് സി.വി.സിയെ നിയമിക്കാനുള്ള കമ്മറ്റിക്ക് പോകുംവരെ അറിയില്ലായിരുന്നുവെന്നാണ് മന്‍മോഹന്‍ സിംഗ് പുതിയ സി.വി.സിയെ ഉടന്‍ നിയമിക്കുമെന്നും രാജ്യസഭയില്‍ വ്യക്തമാക്കി.

പി.ജെ തോമസിന്റെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തേ സുപ്രീംകോടതി കണ്ടെത്തിയിരുന്നു. തോമസിനെ സി.വി.സിയായി നിയമിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.