എഡിറ്റര്‍
എഡിറ്റര്‍
വിവരാവകാശ നിയമം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകരുത്: മന്‍മോഹന്‍ സിങ്
എഡിറ്റര്‍
Friday 12th October 2012 12:00pm

ന്യൂദല്‍ഹി: വിവരാവകാശ നിയമം ആരുടെയും സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാകരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നിയമം കൊണ്ടുവന്നത് അഴിമതി തടയാന്‍ വേണ്ടിയാണ്. അല്ലാതെ ആരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാനല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Ads By Google

2005 ല്‍ യു.പി.എ സര്‍ക്കാരാണ് രാജ്യത്തെ അഴിമതി ദുരീകരിക്കുന്നതിനായി വിവരാവകാശ നിയമം കൊണ്ടുവന്നത്. ഇന്‍ഫര്‍മേഷന്‍ കമ്മീഷന്മാരുടെ സമ്പൂര്‍ണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ബാലിശമായ ആവശ്യങ്ങള്‍ക്ക് വിവരാവകാശനിയമം ഉപയോഗിക്കരുത്. ഉന്നതരുടെ സ്വകാര്യകാര്യങ്ങള്‍ അറിയുന്നതിന് നിയമം ഉപയോഗിക്കരുത്. അത് മൗലികാവകാശ ലംഘനമാണ്.

പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടക്കുന്ന വ്യവസായങ്ങളെ ചൂഴ്ന്ന് നോക്കുന്നത് സ്വകാര്യ കമ്പനികളെ രാജ്യത്തില്‍ നിന്ന് അകറ്റുന്നതിന് കാരണമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisement