ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങളെ ആദരിക്കാനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നല്‍കിയ വിരുന്നില്‍ നിന്ന് ഗെയിംസ് സംഘാടക സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെ മാറ്റിനിര്‍ത്തി. ഗെയിംസ് സംഘാടനത്തില്‍ വന്‍സാമ്പത്തിക ക്രമക്കേടാണ് സുരേഷ് കല്‍മാഡിക്കും സംഘത്തിനുമെതിരെ ആരോപിക്കപ്പെടുന്നത്. അതേ സമയം വാര്‍ത്ത വിശദീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തയ്യാറായിട്ടില്ല.

പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, കായികമന്ത്രി എം.എസ്. ഗില്‍, പെട്രോളിയം മന്ത്രി മുരളി ദേവ്‌റ എന്നിവരും പങ്കെടുത്തു. സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് പത്തുലക്ഷം രൂപ വീതവും വെള്ളി മെഡല്‍ നേടിയവര്‍ക്ക് ഏഴര ലക്ഷം രൂപ വീതവും വെങ്കല മെഡല്‍ നേടിയവര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും ഒമ്പതു കോടിയുടെ ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു. പെട്രോളിയം സ്‌പോര്‍ട്‌സ് പ്രൊമോഷന്‍ ബോര്‍ഡാണു ക്യാഷ് അവാര്‍ഡ് നല്‍കുക.

Subscribe Us: