ന്യൂദല്‍ഹി: ആന്‍ട്രിക്‌സ്-ദേവാസ് മള്‍ട്ടിമീഡിയ എസ് ബാന്‍ഡ് കരാറിനെക്കുറിച്ച് മന്ത്രിസഭയ്‌ക്കോ തനിക്കോ അറിവുണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ദേവാസ് മള്‍ട്ടിമീഡിയയും ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും തമ്മിലുള്ള കരാര്‍പ്രകാരം രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന കാര്യം മാത്രമാണ് ക്യാബിനറ്റിന്റെ പരിഗണനക്കെത്തിയതെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

അതിനിടെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ബി.ജെ.പി വിമര്‍ശിച്ചിട്ടുണ്ട്. എസ് ബാന്‍ഡ് കരാറിനെക്കുറിച്ച് പ്രധാനമന്ത്രിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും ക്യാബിനറ്റ് സെക്രട്ടറിക്കും അറിയാമായിരുന്നുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു.