ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാക് ആര്‍മി തലവനുമായി രഹസ്യ ചര്‍ച്ച നടത്തിയതായുള്ള വെളിപ്പെടുത്തല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ക്രിക്കറ്റിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചയെന്ന് ടൈംസ് ടൈംസ് മാഗസിന്‍ അടക്കമുള്ള ചില ബ്രിട്ടീഷ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാക് സേനാ മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് ഖയാനിയും തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്നും, ഖയാനിയുമായി ബന്ധപ്പെടാന്‍ മന്‍മോഹന്‍ അനൗദ്യോഗിക ദൂതനെ നിയമിച്ചിരുന്നുവെന്നും ടൈംസ് പറയുന്നു.

സെമിഫൈനല്‍ കാണാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ് റസ ഗീലാനി എത്തിയപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രതല ചര്‍ച്ചകള്‍ നടത്തിയരുന്നു. മന്‍മോഹനും ഖയാനിയും തമ്മില്‍ നടത്തിയ രഹസ്യചര്‍ച്ചകളുടെ ഫലമായാണ് മൊഹാലിയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ നയതന്ത്ര ചര്‍ച്ച നടത്തിയതെന്നായിരുന്നു വാര്‍ത്ത.