എഡിറ്റര്‍
എഡിറ്റര്‍
മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്ന സംഭവം: രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി അപലപിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നവാസ് ഷെരീഫ്
എഡിറ്റര്‍
Saturday 15th April 2017 10:09pm

ഇസ്‌ലാമാബാദ്: മതനിന്ദ ആരോപിച്ച് മാധ്യമപ്രവര്‍ത്തന വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ അടിച്ചുകൊന്ന സംഭവം തന്നെ ഞെട്ടിച്ചുവെന്നും ദു:ഖിപ്പിച്ചുവെന്നും പാകിസ്താന്‍ പ്രധാനമന്ത്രി മുഹമ്മദ് നവാസ് ഷെരീഫ്. കഴിഞ്ഞ ദിവസമാണ് മര്‍ദാനിലെ വാലി ഖാന്‍ സര്‍വ്വകലാശാലയിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ മാഷല്‍ ഖാനെ മതനിന്ദ ആരോപിച്ച് സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വെടിവെച്ച് കൊന്നത്.

വിവേകരഹിതമായ ആള്‍ക്കൂട്ട നീതി തന്നെ ഞെട്ടിച്ചുവെന്നും ദു:ഖിപ്പിച്ചുവെന്നുമാണ് നവാസ് ഷെരീഫ് പ്രസ്താവനയില്‍ പറഞ്ഞത്. പൗരന്‍മാര്‍ നിയമം കയ്യിലെടുക്കുന്നത് സര്‍ക്കാര്‍ നോക്കിയിരിക്കില്ലെന്നും അക്രമം ചെയ്യുന്നവര്‍ ഇക്കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.


In Case You Missed: പ്രൈം അംഗമാകാനുള്ള കാലാവധി ഇന്ന് അവസാനിക്കുന്നു; റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍


രാജ്യം ഒറ്റക്കെട്ടായി നിന്ന് ഈ കുറ്റകൃത്യത്തെ അപലപിക്കണമെന്നും നിയമവാഴ്ചയേയും സഹിഷ്ണുതയേയും സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാഷല്‍ ഖാന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മക്കള്‍ ശവപ്പെട്ടിയിലാണോ തിരിച്ചു വരിക എന്ന ഭയത്തോടെയാവരുത് ഒരു പിതാവും മക്കളെ വിദ്യാഭ്യാസത്തിനായി അയക്കേണ്ടതെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രസ്താവനയില്‍ പറഞ്ഞു.

അഹമ്മദിയ്യ വിശ്വാസങ്ങള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് മാഷലിനെ സഹപാഠികള്‍ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം വെടിവെച്ച് കൊന്നത്. അക്രമാസക്തരായ വിദ്യാര്‍ത്ഥികള്‍ മാഷലിനേയും സഹപാഠി അബ്ദുള്ളയേയും മതനിന്ദയാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഖുറാനിലുള്ള സൂക്തങ്ങള്‍ ഉരുവിടാന്‍ അക്രമികള്‍ ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അഹമ്മദിയ്യ വിശ്വാസിയല്ല എന്ന് മാഷല്‍ ആവര്‍ത്തിച്ച് പറഞ്ഞുവെങ്കിലും പ്രകോപിതരായ അക്രമികള്‍ മര്‍ദ്ദനം തുടരുകയായിരുന്നു.


Also Read: ‘ആ വാര്‍ത്ത തെറ്റ്; എനിക്ക് സ്വന്തമായി കാരവാന്‍ ഇല്ല’; വ്യാജവാര്‍ത്തയോട് പ്രതികരിച്ച് ദിലീപ്


ക്യാംപസിലെത്തിയ പൊലീസ് അബ്ദുള്ളയെ രക്ഷിച്ചുവെങ്കിലും മാഷലിനെ അക്രമികള്‍ മര്‍ദ്ദിച്ച ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സര്‍വ്വകലശാലയിലെ മുന്‍നിര വിദ്യാര്‍ത്ഥി നേതാക്കളെല്ലാം അക്രമികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നതായി പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വിദ്യാര്‍ത്ഥി പാകിസ്താന്‍ ദിനപത്രമായ ‘ദി ഡോണി’നോട് പറഞ്ഞു.

കൊലചെയ്യപ്പെട്ട മാഷല്‍ പഠിക്കാന്‍ മിടുക്കനായിരുന്നുവെന്നും തന്റെ രാജ്യത്തിന്റെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ത്തിരുന്നുവെങ്കിലും മതത്തെ ഒരിക്കലും തള്ളിപ്പറഞ്ഞിരുന്നില്ല എന്നും അദ്ദേഹത്തിന്റെ അദ്ധ്യാപിക വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു.

നവാസ് ഷെരീഫിന്റെ പ്രസ്താവന:
(പാകിസ്താന്‍ മുസ്‌ലിം ലീഗിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചത്)

I am shocked and saddened by the senseless display of mob justice that resulted in the murder of a young student, Mashaal Khan, at Wali Khan University, Mardan. Let it be known to the perpetrators of this act that the state shall not tolerate citizens taking the law in their own hands. The police have been directed to apprehend those responsible. No father should have to send his child off to be educated, with the fear of having him return in a coffin. The nation should stand united to condemn this crime and to promote tolerance and rule of law in the society: PM Nawaz Sharif

Advertisement