എഡിറ്റര്‍
എഡിറ്റര്‍
നവാസ് ഷെരീഫിന് വിദേശകാര്യം
എഡിറ്റര്‍
Sunday 9th June 2013 12:02am

navas-shareef

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ പ്രധാനമന്ത്രിയായി മൂന്നാംതവണയും അധികാരമേറ്റ നവാസ് ഷെരീഫ് തന്നെ വിദേശകാര്യത്തിന്റെ ചുമതലയും വഹിക്കും.

അദ്ദേഹത്തിന്റെ കഴിഞ്ഞ മന്ത്രിസഭയില്‍ വിദേശകാര്യ, ധനകാര്യ മന്ത്രിയായിരുന്ന 84കാരനായ സര്‍താജ് അസീസിനെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായും നിയമിച്ചിട്ടുണ്ട്.

Ads By Google

ദേശീയസുരക്ഷ, വിദേശകാര്യം എന്നീ വിഷയങ്ങളിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ സഹായിക്കുക. ചൗധരി നിസാര്‍ അലിഖാനാണ് ആഭ്യന്തരം.

മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് നവാസ് ഷരീഫ്. രാജ്യത്തെ കടുത്ത സാമ്പത്തികപ്രതിസന്ധിയും ഊര്‍ജക്ഷാമവും ആഭ്യന്തര തീവ്രവാദവും ഉടന്‍ തീര്‍പ്പാക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നവാസ് ഷരീഫ് പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെഹ്‌രീക് ഇന്‍സാഫ് നതാവ് ജാവേദ് ഹാശ്മിയും പി.പി.പി നേതാവ് മഖ്ദൂം അമീന്‍ ഫഹീമും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും 342 അംഗ സഭയില്‍ 180ഓളം അംഗങ്ങളുടെ പിന്തുണയുള്ള ഷരീഫിന് നറുക്ക് വീഴുകയായിരുന്നു.

1999 ല്‍ പട്ടാള അട്ടിമറിയെ തുടര്‍ന്ന് രാജ്യം വിട്ട നവാസ് ഷെരീഫ്, 2007 ല്‍ തിരിച്ചെത്തി രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു. ഷെരീഫിനൊപ്പം ഇരുപതോളം മന്ത്രിമാരും സത്യപ്രതിജ്ഞചെയ്തു.

Advertisement