എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ ‘ഖബര്‍സ്ഥാന്‍’ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കുന്നു
എഡിറ്റര്‍
Monday 20th February 2017 4:49pm

ന്യൂദല്‍ഹി: യു.പിയിലെ ഫത്തേഹ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും അപലപിക്കപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കാനൊരുങ്ങുന്നത്.

ഗ്രാമങ്ങളില്‍ ഖബര്‍സ്ഥാന്‍ നിര്‍മ്മിച്ചാല്‍ ശ്മാശനവും നിര്‍മിക്കണം. റംസാന് വൈദ്യുതി എത്തിയാല്‍ ദീപാവലിക്കും എത്തണമെന്നുമായിരുന്നു മോദി യു.പിയില്‍ പ്രസംഗിച്ചിരുന്നത്.

യു.പിയില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.


Read more: ഒരു കൊല്ലമായി വീട്ടിലെത്താത്ത സൈനികരും തനിക്ക് കുട്ടി ജനിച്ചെന്നറിഞ്ഞ് മധുരം വിളമ്പുന്നു; അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്


മോദി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും ഒരു പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഇതു പറയരുതായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. മോദിയുടെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആനന്ദ് ശര്‍മ പറഞ്ഞു.

യു.പി തെരഞ്ഞെടുപ്പില്‍ ദളിതുകളും മുസ്‌ലിംങ്ങളുമടങ്ങുന്ന വിഭാഗം ബി.ജെ.പിക്കെതിരായ സഖ്യങ്ങള്‍ക്ക് കീഴില്‍ അണി നിരക്കുമ്പോള്‍ ഹിന്ദുകാര്‍ഡ് ഇറക്കി വോട്ടു നേടാനുള്ള ബി.ജെ.പിയുടെ തന്ത്രമായാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

Advertisement