എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ ഖബര്‍സ്ഥാന്‍ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നുവെന്ന് ഉമാഭാരതി; അദ്ദേഹത്തെ വേട്ടയാടുന്നത് പാവപ്പെട്ടവനായത് കൊണ്ട്
എഡിറ്റര്‍
Wednesday 22nd February 2017 5:08pm


യു.പി: നരേന്ദ്രമോദി പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള വ്യക്തിയായതിനാലാണ് അദ്ദേഹത്തെ വേട്ടയാടുന്നതെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. കോണ്‍ഗ്രസിന് ഫ്യൂഡല്‍മനസ്ഥിതിയാണുള്ളതെന്നും എസ്.പിയ്ക്കും അഖിലേഷ് യാദവിനും ഇതേ ചിന്ത ബാധിച്ചിരിക്കുകയാണെന്നും ഉമാഭാരതി പറഞ്ഞു.

പാവങ്ങളുടെ പിന്തുണയ്ക്കായി ശ്രമിക്കുന്ന ഇടതുപക്ഷം മോദിയുടെ ജനപിന്തുണയില്‍ നിരാശപ്പെട്ടിരിക്കുകയാണെന്നും ഉമാഭാരതി പറഞ്ഞു.

മോദിയുടെ ‘ഖബര്‍സ്ഥാന്‍ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നുവെന്നും ഉമാഭാരതി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് എതിരല്ലെന്നും എന്നാല്‍ ഭൂരിപക്ഷത്തിന്റെ ചെലവില്‍ ആയിരിക്കരുതെന്നും ഉമാഭാരതി പറഞ്ഞു.


Read more: കുട്ടിക്കളിയല്ല; എസ്.ബി.ടിയുടെ എ.ടി.എമ്മില്‍ ഒറിജിനലിനെ വെല്ലുന്ന രണ്ടായിരവുമായി ‘ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ’


യു.പിയില്‍ കാറ്റ് ബി.ജെ.പിക്ക് അനുകൂലമാണെന്നും അനുദിനം ശക്തിപ്രാപിച്ച് കൊണ്ടിരിക്കുന്ന ബി.ജെ.പി 1991ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തേക്കാള്‍ ശക്തിപ്രാപിച്ചെന്നും ഉമാഭാരതി പറഞ്ഞു. കോണ്‍ഗ്രസ് മത്സരിക്കുന്ന 105 സീറ്റുകളില്‍ 85ഉം ബി.ജെ.പിക്ക് ലഭിക്കുമെന്നും ഉമാഭാരതി പറഞ്ഞു.

Advertisement