എഡിറ്റര്‍
എഡിറ്റര്‍
‘വാഹ് മോദി ജി വാഹ്’; സല്‍മാന്‍ ഖാന്റെ ഗാനരംഗത്തില്‍ മോദിയെത്തുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു; വീഡിയോ കാണാം
എഡിറ്റര്‍
Saturday 25th February 2017 3:08pm


ന്യൂദല്‍ഹി: ബാബാ രാം ദേവിന്റെ ‘തേരേ നാം’ ഗാനാലാപനത്തിനു ശേഷം മോദിയുടെ ഗാനരംഗം ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. പ്രധാന മന്ത്രി മോദിയുടെ ‘ഡബ് മാഷ്’ വീഡിയോ ‘ഒഫീഷ്യല്‍ പീയിങ് ഹ്യൂമണ്‍’ എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.


Also read ‘വംശവെറിയുമായി ഇവിടെ കാലുകുത്തേണ്ട; ഇത് ട്രംപിന്റെ അമേരിക്കയല്ല’ വിമാനത്തില്‍ വംശീയാധിക്ഷേപം നടത്തിയയാള്‍ക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം 


സല്‍മാന്‍ ഖാനും അയ്ഷ ടാകിയയും അഭിനയിച്ച ബോളിവുഡ് ചിത്രമായ ‘വാണ്ടഡി’ലെ ‘ലൗവ് മി ലൗവ് മി’ എന്ന ഗാനരംഗമാണ് ഡബ്മാഷിലൂടെ മോദിയുടേതായി പുറത്തിറങ്ങിയിരിക്കുന്നത്. ഗാനരംഗത്തിന്റെ അവസാനം ‘വാഹ് മോദി ജി വാഹ്’ എന്നു മോദി സ്വയം പറയുന്ന ഭാഗവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോഴുള്ള മോദിയുടെ ദൃശ്യങ്ങളാണ് 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രധാനമായും ഉള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം മുന്നേ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ 10,000ത്തിലധികം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്.

വീഡിയോ കാണം

Advertisement