ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെ പേടിയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അത് കൊണ്ടാണ് കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തുമ്പോളെല്ലാം തന്നെ കുറ്റപ്പെടുത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. തന്റെ നേട്ടങ്ങളില്‍ മോദിക്ക് അസൂയയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

Subscribe Us:

മോദി സര്‍ക്കാരില്‍ എട്ട് മന്ത്രിമാര്‍ക്കെതിരെ കേസുണ്ടെന്നും 12 പേര്‍ ക്രിമിനല്‍ ആരോപണങ്ങള്‍ നേരിടുന്നുണ്ടെന്നും അവരെല്ലാം രാജിവെക്കുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു. കര്‍ണാടക ബി.ജെ.പി അദ്ധ്യക്ഷന്‍ ബി.എസ് യെദിയൂപ്പയ്ക്ക് നേരെയും ക്രിമിനല്‍ കേസുകളുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.


Read more:  നികുതിവെട്ടിപ്പില്‍ കുടുങ്ങി സുരേഷ് ഗോപി എം.പിയും; സര്‍ക്കാരിന് നഷ്ടമാക്കിയത് 17 ലക്ഷം രൂപ


സര്‍ക്കാരിനെതിരെ ബി.ജെ.പിയും ജെ.ഡി.എസും കൈകോര്‍ത്തിരിക്കുകയാണെന്നും പക്ഷെ ഇത് നടക്കാന്‍ പോകുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. വിഭവങ്ങളുണ്ടായിട്ടും കര്‍ണാടക വികസനത്തിന് വേണ്ടി കരയുകയാണെന്നും സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞിരുന്നു.

നേരത്തെ കേന്ദ്ര ഭരണത്തെയും വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്ന് മോദി പറഞ്ഞപ്പോള്‍ സിദ്ധരാമയ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഭരണഘടനയെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് മോദി ഇങ്ങനെ പറയുന്നതെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സഹായം ഔദാര്യമല്ലെന്നും അത് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.