അലിഗഢ്: 60 വര്‍ഷമായി ഇന്ത്യയില്‍ വികസനമില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മറുപടിയുമായി ഗുലാം നബി ആസാദ്. മോദിയ്ക്ക് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്നായിരുന്നു രാജ്യസഭാ പ്രതിപക്ഷ നേതാവിന്റെ മറുപടി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Subscribe Us:

പ്രധാനമന്ത്രി സ്‌കൂളിലും ചരിത്ര പുസ്തകങ്ങള്‍ വായിച്ചിട്ടില്ലേയെന്നു ചോദിച്ച ഗുലാം നബി 1940 കളില്‍ വലിയ തോതിലുള്ള ക്ഷാമമായിരുന്നു ഇന്ത്യ അനുഭവിച്ചത്. എന്നാല്‍ ഹരിത വിപ്ലവത്തിലൂടെ നാം സ്വയം പര്യാപ്തരായെന്നു ചൂണ്ടിക്കാണിച്ചു.


Also Read: ബി.ജെ.പിയ്‌ക്കെതിരെ പൊരുതാന്‍ ദളിതരും മുസ്‌ലിങ്ങളും കൈകോര്‍ക്കണമെന്ന് അംബേദ്കറുടെ കൊച്ചുമകന്‍


കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് നടക്കുന്നത് എന്താണെന്നും രാജ്യ എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഞങ്ങളുടെ നേതാക്കളെല്ലാം സത്യസന്ധരായ നേതാക്കളാണെന്നും പറഞ്ഞു.

അഴിമതികളില്‍ മോദി വേറും കാഴ്ച്ചക്കാരനോ ജോലിക്കാരനോ അല്ല, എല്ലാത്തിലും അദ്ദേഹത്തിന് പങ്കുണ്ടെന്നും ഗുലാം നബി ആരോപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് തന്റെ അച്ഛനാണ് രാജാവാണെന്നും അതുകൊണ്ട് തനിക്ക് എന്തും ചെയ്യാം എന്നുമാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു.