എഡിറ്റര്‍
എഡിറ്റര്‍
സോണിയാഗാന്ധിക്ക് വേണ്ടി പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു: നരേന്ദ്ര മോഡി
എഡിറ്റര്‍
Saturday 6th October 2012 10:59am

ജാംനഗര്‍: സോണിയഗാന്ധിക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനുമെതിരെ വീണ്ടും നരേന്ദ്ര മോഡി. സോണിയാ ഗാന്ധിയുടെ വിദേശയാത്രയ്ക്ക് വേണ്ടി മന്‍മോഹന്‍ സിങ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് നരേന്ദ്ര മോഡിയുടെ പുതിയ ആരോപണം.innerad]

സോണിയാ ഗാന്ധിയുടെ വിദേശയാത്രകള്‍ക്കായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു എന്നത് സത്യമാണ്. അതല്ലെങ്കില്‍ മന്‍മോഹന്‍ സിങ് തെളിയിക്കട്ടെയെന്നും മോഡി പറഞ്ഞു.

സോണിയയുടെ വിദേശയാത്രക്കായി സര്‍ക്കാര്‍ പണം മുടക്കിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് മോഡിയുടെ പുതിയ പ്രസ്താവന. സോണിയ ഗാന്ധിയുടെ വിദേശയാത്രക്കായി 1,880 കോടി രൂപ ചിലവാക്കി എന്നായിരുന്നു മോഡിയുടെ ആരോപണം.

അതേസമയം, വെറും മൂന്ന് ലക്ഷം രൂപ മാത്രമാണ് സോണിയയുടെ വിദേശയാത്രക്കായി ചിലവഴിച്ചതെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.

2007-2011 കാലയളവില്‍ രണ്ട് തവണയാണ് സോണിയ ലണ്ടന്‍ യാത്ര നടത്തിയത്. ഇതിനായി 2.82 മുതല്‍ 35 ലക്ഷം രൂപ വരെ ചിലവഴിച്ചു. രണ്ട് തവണയുള്ള ചൈന യാത്രക്കായി 14 ലക്ഷവും 12 ലക്ഷവും ചിലവാക്കിയെന്നുമാണ് മോഡി ആരോപിക്കുന്നത്.

ജാംനഗറിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി.

Advertisement