ന്യൂ ദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ശ്രീലങ്കന്‍ പ്രസിഡണ്ട് മഹേന്ദ്ര രജപക്‌സെയുമായുള്ള കൂടിക്കാഴ്ച ഇന്നു ഉച്ചയ്ക്ക ദല്‍ഹിയില്‍ നടക്കും. ശ്രീലങ്കയിലെ തമിഴ് വംശരുടെ പുനരധിവാസപ്രശ്‌നം പ്രധാന ചര്‍ച്ചാവിഷയമാകും.

ഇന്നലെ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ജി.എല്‍ പിരിയസുമായി വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ചര്‍ച്ച നടത്തിയിരുന്നു. തമിഴ് വംശരുടെ പുനരധിവാസം സംബന്ധിച്ച ഇന്ത്യയുടെ നിലപാട് കൃഷ്ണ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇന്നത്തെ പ്രധാനമന്ത്രിയുടെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ.

Subscribe Us:

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപന ചടങ്ങിനായാണ് രജപക്‌സെയും ജി.എല്‍ പിരിയസും വിദേശകാര്യ സെക്രട്ടറി സി.ആര്‍ ജയസിന്‍ഹെ എന്നിവരുള്‍പ്പെട്ട ശ്രീലങ്കന്‍ ടീം ഇന്ത്യയിലെത്തിയത്.