കോട്ടയം: പ്രധാനമന്ത്രിയുടെ പൊതുയോഗം സ്‌കൂള്‍ മൈതാനത്ത് നടത്താനുള്ള നീക്കം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. കോട്ടയം എം.ടി സെമിനാരി സ്‌കൂള്‍ മൈതാനത്ത് തിരഞ്ഞെടുപ്പ് പൊതുയോഗം നടത്താനുള്ള നീക്കമാണ് തടഞ്ഞത്.

പ്രധാനമന്ത്രിയുടെ പൊതുയോഗമായിരുന്നു ഇവിടെ നിശ്ചയിച്ചിരുന്നത്. സ്‌കൂള്‍ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.

കമ്മീഷന്‍ നടപടിയെതുടര്‍ന്ന് യോഗം നാഗമ്പാടം നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. ശനിയാഴ്ചയാണ് യോഗം നടക്കുക.