Categories

രണ്ടാം തലമുറ സ്‌പെക്ട്രം വിഷയത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്റെ നിലപാട് വ്യക്തമാക്കി. ബറാഡിയിലെ കോണ്‍ഗ്രസ് പ്ലീനറിയില്‍വെച്ചാണ് അദ്ദേഹം വിവാദത്തെക്കുറിച്ച് പ്രതികരിച്ചത്.

‘ സ്‌പെക്ട്രം വിഷയത്തില്‍ എനിക്കൊന്നും ഒളിക്കാനില്ല. എനിക്ക് ചില വീഴ്ച്ചകള്‍ ഉണ്ടായേക്കാം. എന്നാല്‍ രാജ്യത്തിന്റെ വികസനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളൂ. സംശയത്തിന് ചെറിയരീതിയിലെങ്കിലും ഇടവരുത്തുന്ന തീരൂമാനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാവരുത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍’

‘ ഈ വിശ്വാസം ഉള്ളതുകൊണ്ടുതന്നെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിക്കുമുമ്പാകെ ഹാജരാകാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഇത്തരമൊരു സമ്പ്രദായം നിലവിലില്ല എന്ന് എനിക്ക് നന്നായറിയാം. അഴിമതിക്കെതിരേ സന്ധിയില്ലാസമരം നടത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ നേതാക്കള്‍ക്കെതിരേ എന്തെങ്കിലും ആരോപണമുണ്ടായാല്‍പ്പോലും ശക്തമായ നടപടിയെടുക്കുന്ന പാര്‍ട്ടിയാണിത്. ‘

‘ എത്ര അഴിമതികണ്ടാലും നടപടിയെടുക്കാത്ത പ്രതിപക്ഷംപോലെയല്ല ഞങ്ങളുടെ പാര്‍ട്ടി. ഒരുസംസ്ഥാന മുഖ്യമന്ത്രിക്കെതിരേ അഴിമതി വ്യക്തമായിട്ടുപോലും നടപടിയെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയിലും സ്‌പെക്ട്രം ക്രമക്കേടിലും അന്വേഷണം നടക്കുന്നുണ്ട്’\

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.