ഹാനോയ്: ഇന്ത്യ ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ന് പങ്കെടുക്കും. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയില്‍ വ്യാഴാഴ്ചായാണ് പത്തംഗ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയായ ആസിയാന്‍ ഉച്ചകോടി തുടങ്ങിയത്. പതിനേഴാമത് ആസിയാന്‍ ഉച്ചകോടിയാണ് വിയറ്റ്‌നാമില്‍ നടക്കുന്നത്.

ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംങ് രാജ്യങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. അമേരിക്കയും റഷ്യയും കിഴക്കന്‍ എഷ്യന്‍ ഉച്ചകോടിയില്‍ ആദ്യമായി അതിഥികളായെത്തും.ഇന്നലെ നടന്ന ചര്‍ച്ചയിലാണ് റഷ്യയെയും അമേരിക്കയെയും പങ്കെടുപ്പിക്കാന്‍ ധാരണയായത്. റഷ്യയും അമേരിക്കയും ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

Subscribe Us:

ഊര്‍ജ്ജമേഖലയിലുള്ള സഹകരണം, കാലാവസ്ഥാവ്യതിയാനം, എന്നിവയെ കൂറിച്ചാണ് പ്രധാനമായും ചര്‍ച്ചനടക്കുക. കൂടാതെ ഒറീസ്സയിലെ ഓസ്‌കോ പദ്ധതിയെകുറിച്ചുള്ള അന്തമതീരുമാനം ഇവിടെ ഉണ്ടാകുമെന്നാണ് കരുതുന്നത്.വിയറ്റനാമുമായി പുതിയ വ്യാപാരകരാറില്‍ ഇന്ത്യ ഒപ്പുവെക്കും. കൂടാതെ വ്യോവമേഖലയില്‍ സഹകരണം ഉറപ്പാക്കാന്‍ സിംഗപ്പൂരുമായി പുതിയ കരാറിനും തീരുമാനമാകും.

ശനിയാഴ്ച പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളെകൂടി പങ്കെടുപ്പിച്ച് വിപുലമായ ഉച്ചകോടി ചേരും. ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, ന്യൂസിലാന്റ് എന്നീ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.