എഡിറ്റര്‍
എഡിറ്റര്‍
നന്ദി, സുരേന്ദ്രന്‍, മനോരോഗികളായ തെറിവിളിസംഘികള്‍ക്ക് മറുപടി കൊടുത്തതിന്; കെ.സുരേന്ദ്രന് മറുപടിയുമായി പി.എം മനോജ്
എഡിറ്റര്‍
Thursday 2nd February 2017 10:13pm

manoj


ദൃശ്യങ്ങള്‍ പുറത്തു വിട്ടതിന് സി.പി.ഐ.എം നേതാക്കളെയും സ്ഥാപനത്തെയും എന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും വരെ തെറിയില്‍ കുളിപ്പിക്കാനാണ് സംഘികള്‍ തുനിഞ്ഞത്. അതു കൊണ്ട് സംഘികളുടെ തെറിവിളികള്‍ക്ക് മറുപടി നല്‍കിയതിന് നന്ദിയര്‍പ്പിക്കുന്നതായി പി.എം മനോജ് പറയുന്നു.


തിരുവനന്തപുരം: ലോ അക്കാദമിയിലെ നിരാഹാര സമരത്തിനിടെ വി.മുരളീധരന്‍ കാറില്‍ കയറിപ്പോയ വിവാദത്തില്‍ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജ്.  വി. മുരളീധരന്‍ ശൗചാലയത്തില്‍ പോയതിന്റെ ചിത്രമെടുത്താണ് പി.എം മനോജടക്കമുള്ളവര്‍ പ്രചരണം നടത്തുന്നതെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായാണ് മനോജ് രംഗത്തെത്തിയിരിക്കുന്നത്.

വി. മുരളീധരന്‍ കാറില്‍ കയറി പോയെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ. എന്നാലിത് നിരാഹാരം ആരംഭിക്കുന്നതിന് മുന്‍പ് മുരളീധരന്‍ വേദി പരിശോധിക്കാനായി എത്തിയതിന്റെ ദൃശ്യങ്ങളാണെന്നാണ് സംഘികള്‍ ന്യായീകരിച്ചത്. ദൃശ്യങ്ങള്‍ പുറത്തു വിട്ടതിന് സി.പി.ഐ.എം നേതാക്കളെയും സ്ഥാപനത്തെയും എന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും വരെ തെറിയില്‍ കുളിപ്പിക്കാനാണ് സംഘികള്‍ തുനിഞ്ഞത്. അതു കൊണ്ട് സംഘികളുടെ തെറിവിളികള്‍ക്ക് മറുപടി നല്‍കിയതിന് നന്ദിയര്‍പ്പിക്കുന്നതായി പി.എം മനോജ് പറയുന്നു.


Read more: വി. മുരളീധരന്‍ പോയത് സമരത്തിനിടയില്‍ തന്നെയെന്ന് സ്ഥിരീകരിച്ച് കെ. സുരേന്ദ്രന്‍; ശൗചകര്‍മ്മത്തിനെന്ന് വിശദീകരണം


പി.എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വി മുരളീധരന്‍ ജനുവരി 28 നു രാത്രി പത്തേമുക്കാലിന് ലോ അക്കാദമി നിരാഹാര പന്തലില്‍ നിന്ന് ഫയലുമെടുത്തു കാറില്‍ കയറി പോകുന്നതിന്റെ വീഡിയോ പുറത്തു വിട്ടപ്പോള്‍, സി.പി.ഐ.എം നേതാക്കളെയും സ്ഥാപനത്തെയും എന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും വരെ തെറിയില്‍ കുളിപ്പിക്കാനാണ് സംഘികള്‍ തുനിഞ്ഞത്. വീഡിയോ ശരിയല്ല എന്ന് സ്ഥാപിക്കാന്‍ ഒരു തെളിവും അവര്‍ക്കില്ല.

‘ജനുവരി 24 നാലാം തീയതി രാത്രി ഉപവാസ സമരത്തിന് മുന്നോടിയായി പന്തലിലേ ഒരുക്കം നേരിട്ട് മനസ്സിലാക്കി മടങ്ങി പോകുന്ന വി. മുരളീധരന്റെ വീഡിയോ ‘ ആണ് അത് എന്നാണ് ഒട്ടു മിക്ക സംഘികളും ന്യായീകരിച്ചത്. അത് അവര്‍ സ്വതസിദ്ധമായ തെറിവിളിക്ക് അവസരവുമാക്കി.

ഇതിലും പാര്‍ട്ടിക്കും സ്ഥാപനത്തിനും എനിക്കും എതിരെ ആക്ഷേമുണ്ട്. സുരേന്ദ്രന്‍ പറയുന്നു, ‘മുരളീധരന്‍ ശൗചകര്‍മ്മത്തിന് പോകുന്നതിന്രെ ചിത്രമെടുത്ത് പ്രചാരണം നടത്തേണ്ട നിലയിലായല്ലോ വിപ്‌ളവപാര്‍ട്ടിയുടെ ആസ്ഥാന ഗായകസംഘം.’ എന്ന്.
അതായത്, മുരളീധരന്‍ പോയത് ശൗച കര്‍മ്മത്തിനാണെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.
അത് പോലും ഞാന്‍ ആരോപിച്ചിട്ടില്ലസമരത്തിനിടെ കാറില്‍ കയറി പോയി എന്നേ പറഞ്ഞിട്ടുള്ളു.
നന്ദി, സുരേന്ദ്രന്‍. മനോരോഗികളായ തെറിവിളിസംഘികള്‍ക്ക് മറുപടി കൊടുത്തതിന്..

സംഘികളെ…ഇനിയും എന്താണ് നിങ്ങള്‍ക്ക് വേണ്ടത്? ഒരു സമരത്തെ ഹൈജാക്ക് ചെയ്യാന്‍ നിരാഹാര നാടകം നടത്തി, അക്രമം ഉണ്ടാക്കി, പോലീസിനെ ആക്രമിച്ചു, ഹര്‍ത്താല്‍ നടത്തിയിട്ടും മതിയായില്ലേ?

ഇനിയും ആ കുട്ടികളുടെ പഠനം മുടക്കാതെ എഴുന്നേറ്റു പോയി മാനം മര്യാദയായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിക്കൂടേ? ഇനിയും ഈ വഴി വരല്ലേ…ശൗച്യകര്‍മ്മാധിഷ്ഠിത ആഹാര സമരവുമായി.


Also read ആ പ്രചരണവും പൊളിഞ്ഞു ; പോലീസ് ആക്രമണത്തില്‍ പ്രവര്‍ത്തകന്റെ കാഴ്ച നഷ്ടപ്പെട്ടു എന്ന ബി.ജെ.പി പ്രചരണം കള്ളമെന്ന് ഡോക്ടര്‍മാര്‍, കണ്ണിന് ചെറിയ വീക്കം മാത്രം


 

Advertisement