manmohan sigh in chinaന്യൂദല്‍ഹി:പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ സന്ദര്‍ശനത്തിനായി യാത്രയാത്രതിരിക്കും . എത്യോപ്യ, ടാന്‍സാനിയ എന്നീ രാഷ്ട്രങ്ങളിലായിരിക്കും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക.

പതിനഞ്ച് ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന രണ്ടാമത് ആഫ്രിക്ക-ഇന്ത്യ സമ്മേളനത്തോടെയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാവുക. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള നിരവധി കരാറുകളില്‍ ഇന്ത്യയും എത്യോപ്യയും ഒപ്പുവെയ്ക്കും.

ഐക്യരാഷ്ട്രസഭ പരിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ദരിദ്രരാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കേണ്ടതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും. വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.