എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ വെബ്‌സൈറ്റിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
എഡിറ്റര്‍
Thursday 16th February 2017 9:47am

ജനുവരി 4 മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കെ ചിത്രങ്ങള്‍ മാറ്റാന്‍ വൈകിയത് എന്തുകൊണ്ടാണെന്നും കമ്മീഷന്‍ ചോദിച്ചു. സര്‍ക്കാരിന്റെ മറ്റു വെബ്‌സൈറ്റുകളില്‍ നിന്നും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂദല്‍ഹി: ‘പ്രധാനമന്ത്രി ആവാസ് യോജന’  വെബ്‌സൈറ്റില്‍ നിന്നും പ്രധാനമന്ത്രി മോദിയുടെയും വെങ്കയ്യ നായിഡുവിന്റെയും ചിത്രം നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ചിത്രം നീക്കം ചെയ്യാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

ജനുവരി 4 മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കെ ചിത്രങ്ങള്‍ മാറ്റാന്‍ വൈകിയത് എന്തുകൊണ്ടാണെന്നും കമ്മീഷന്‍ ചോദിച്ചു. സര്‍ക്കാരിന്റെ മറ്റു വെബ്‌സൈറ്റുകളില്‍ നിന്നും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read more: ശിവസേന മുഖപത്രം ‘സാമ്‌ന’യെ നിരോധിക്കണമെന്ന് ബി.ജെ.പി

തെരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിലടക്കം ‘പ്രധാനമന്ത്രി ആവാസ് യോജന’ പദ്ധതി നടപ്പിലാക്കുന്നുണ്ട്. പദ്ധതിയുടെ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് വഴിയാണ് നടക്കുന്നത്.

വെബ്‌സൈറ്റിലെ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് ബി.ജെ.പി പ്രചാരണം നടത്തുന്നുണ്ടെന്ന് ഇ-മെയില്‍ വഴിയാണ് കമ്മീഷന് പരാതി ലഭിച്ചിരുന്നത്.

Advertisement