ന്യൂദല്‍ഹി: ഉയരുന്ന പണപ്പെരുപ്പ നിരക്ക് 2011 മാര്‍ച്ചോടെ 5.5 ശതമാനത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രതീക്ഷപ്രകടിപ്പിച്ചു. ദല്‍ഹിയില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

2010 നവംബറില്‍ നിരക്ക് 7.48ലെത്തിയിരുന്നു. 12 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നേരത്തേ റിസര്‍വ് ബാങ്കും നിരക്ക് 5.5 ശതമാനമായി കുറയ്ക്കാമെന്ന പ്രതീക്ഷപ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 2011ല്‍ ഒന്‍പത് ശതമാനത്തിനും പത്തു ശതമാനത്തിനും ഇടയ്ക്കായിരിക്കുമെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു.