ചെന്നൈ: 2012 ദേശീയ ഗണിതശാസ്ത്ര വര്‍ഷമായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ വിഖ്യാത ഗണിത ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബര്‍ 22 ദേശീയ ഗണിത ദിനമായും പ്രഖ്യാപിച്ചു. മദ്രാസ് സര്‍വകലാശാലയില്‍ രാമാനുജന്റെ 125-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യവെയാണ് പ്രഖ്യാപനമുണ്ടായത്.

ഇതിനോടനുബന്ധിച്ച് രാമാനുജന്‍ സ്മാരക തപാല്‍ സ്റ്റാമ്പും അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകവും കേന്ദ്രമന്ത്രി കപില്‍ സിബല്‍ പ്രകാശനം ചെയ്തു.

ഗണിതശാസ്ത്രമേഖലയില്‍ ഇന്ത്യക്ക് നീണ്ടകാലത്തെ പാരമ്പര്യമുണ്ടെന്നും പൂജ്യം ലോകത്തിന് പരിചയപ്പെടുത്തിയത് ഇന്ത്യയുടെ മികച്ച സംഭാവനയാണെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

Malayalam News
Kerala News in English