എഡിറ്റര്‍
എഡിറ്റര്‍
ചുഴലിക്കാറ്റ് തകര്‍ത്ത ഒഡീഷയും ആന്ധ്രയും പ്രധാനമന്ത്രി സന്ദര്‍ശിക്കില്ല
എഡിറ്റര്‍
Saturday 2nd November 2013 7:24pm

manmohan

ന്യൂദല്‍ഹി: ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ഒഡീഷയിലേയ്ക്കും ആന്ധ്രയിലേയ്ക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി.

ഒക്ടോബര്‍ 12-ന് ഉണ്ടായ ഫൈലീന്‍ ചുഴലിക്കാറ്റിന്റെ കെടുതികളില്‍ നിന്നും ഇരു സംസ്ഥാനങ്ങളും മുക്തമാകാത്തതിനാലാണ് സന്ദര്‍ശനം റദ്ദാക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇരു സംസ്ഥാനങ്ങളും സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. സാമ്പത്തികസഹായങ്ങള്‍ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 വീതവും അദ്ദേഹം നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയ പ്രധാനമന്ത്രി ഒഡീഷ-ആന്ധ്ര സര്‍ക്കാരുകളെയും ദുരിതാശ്വാസപ്രവര്‍ത്തകരെയും ദേശീയ ദുരന്ത നിവാരണ അഥോറിട്ടിയെയും കാലാവസ്ഥാ പ്രവചന കേന്ദ്രത്തെയും അഭിനന്ദിച്ചിരുന്നു. ഇവരുടെ കൃത്യസമയത്തെ ഇടപെടലുകള്‍ ദുരന്തം ഒരളവ് വരെ കുറയ്ക്കാന്‍ സഹായിച്ചിരുന്നു.

Advertisement