ന്യൂദല്‍ഹി: കശ്മീരിലെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രത്യേകയോഗം വിളിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെയും ഇന്റലിജന്‍സ്, സൈനിക വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞദിവസമുണ്ടായ പോലീസ് വെടിവയ്പ്പില്‍ ഒന്‍പതു വയസുകാരനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് താഴ്വരയിലുടനീളം പോലീസിനെതിരെ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. പ്രക്ഷോഭങ്ങള്‍ തടയാനുള്ള നടപടിയായി പ്രമുഖ വിഘടനവാദി സംഘടനാ നേതാക്കളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ജമ്മുകാശ്മീരില്‍ എസ് എം എസ് അയക്കുന്നതും ആഭ്യന്തരവകുപ്പ് നിരോധിച്ചിരുന്നു

Subscribe Us: