Administrator
Administrator
ലേ ദു­രി­ത­ബാ­ധി­തര്‍­ക്ക് പ്ര­ധാ­ന­മ­ന്ത്രി­യുടെ 125 കോ­ടി­
Administrator
Tuesday 17th August 2010 2:29pm

ലേ: പ്ര­ള­യ­ക്കെ­ടു­തി­യില്‍ ന­ര­കി­ക്കുന്ന ലേ ല­ഡാ­ക്കി­ലെ ദു­രി­ത­ബാ­ധി­തര്‍ക്ക് 125 കോ­ടി രൂ­പ­യു­ടെ ദു­രി­താ­ശ്വാ­സം പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍ സിങ് പ്ര­ഖ്യാ­പി­ച്ചു. അ­ടു­ത്ത­ ര­ണ്ട­ര­മാ­സ­ത്തി­നു­ള്ളില്‍ പ്ര­കൃ­തി നാ­ശം വി­ത­ച്ച ലേ പു­ന­രു­ദ്ധ­രി­ക്കു­മെ­ന്നും പ്രധാ­ന­മ­ന്ത്രി അ­റി­യി­ച്ചു. ലേയില്‍ സ­ന്ദര്‍­ശ­നം ന­ട­ത്തു­ക­യാ­യി­രു­ന്നു അ­ദ്ദേഹം.­

പ്ര­ധാ­ന­മ­ന്ത്രി­യു­ടെ ദു­രി­താ­ശ്വാ­സ­നി­ധി­യില്‍ നി­ന്നും മ­രി­ച്ച­വ­രു­ടെ ബ­ന്ധു­ക്കള്‍­ക്ക് ല­ക്ഷം രൂ­പയും ഗു­രു­ത­ര­മായി പ­രി­ക്ക­റ്റ­വര്‍­ക്ക് 50,000 രൂ­പ­യും ആദ്യം അ­നു­വ­ദി­ച്ചി­രുന്നു.

മേ­ഘ­ങ്ങള്‍­പ്പൊ­ട്ടി­ത്തെ­റി­ച്ച­താ­ണ് ലേ ല­ഡാ­ക്കില്‍ ക­ന­ത്ത മ­ഴക്കും പ്ര­ള­യ­ത്തിനും ഉ­രുള്‍­പ്പൊ­ട്ട­ലിനും ഇ­ട­യാ­ക്കി­യത്. ഏ­ക­ദേ­ശം എല്ലാ വീ­ടു­കളും പൂര്‍ണ­മായും ത­ക­ര്‍­ന്ന നി­ല­യി­ലാണ്. അ­ടു­ത്ത ര­ണ്ടു­മാ­സ­ത്തി­നു­ള്ളില്‍ ഇ­വ­യെല്ലം പുര്‍­നി­ര്‍­മി­ക്കു­മെ­ന്ന് പ്ര­ധാ­ന­മ­ന്ത്രി അ­റി­യി­ച്ചു. ആ­ശു­പ­ത്രി­ക­ളും സ്‌കൂ­ളു­ക­ളും, വൈ­ദ്യു­തിയും അ­ടു­ത്ത ര­ണ്ടു­മാ­സ­ത്തി­നു­ള്ളില്‍ ത­ന്നെ പു­ന­സ്ഥാ­പി­ക്കും. അ­തി­ന് ഫ­ണ്ട് ഒ­രു പ്രശ്‌ന­മ­ല്ലെ­ന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി.

ദു­രി­ത­ത്തില്‍ എല്ലാം ന­ഷ്ട­പ്പെ­ട്ട­വ­രാ­ണ് ലേ­യി­ലെ ജന­ത. അ­വ­ര്‍­ക്കാ­യി കേ­ന്ദ്രവും ജ­മ്മു­ക­ശ്­മീര്‍ സര്‍­ക്കാരും വേ­ണ്ട­തെല്ലാം ചെ­യ്യു­മെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി. സംസ്ഥാ­ന ചീ­ഫ് സെ­ക്ര­ട്ട­റി­യു­ടെ നേ­തൃ­ത്വ­ത്തില്‍ മോ­ണി­റ്റ­റി­ങ് ക­മ്മി­റ്റി രൂ­പീ­ക­രി­ച്ച് പ്ര­ശ്‌­ന­ങ്ങ­ളെ­ക്കു­റി­ച്ചു പഠി­ക്കു­ം. ര­ണ്ടു­മാ­സ­ത്തിന­കം ­താന്‍ വീ­ണ്ടും ലേ സ­ന്ദര്‍­ശി­ക്കു­മെന്നും അ­ദ്ദേ­ഹം ജന­ങ്ങ­ളോ­ടു പ­റ­ഞ്ഞു.

ഇ­ന്നു­രാ­വി­ലെ ലേ സ­ന്ദര്‍­ശി­ച്ച അ­ദ്ദേ­ഹം മു­ഖ്യ­മന്ത്രി ഒ­മര്‍ അ­ബ്ദുല്ല­യു­മാ­യി പു­ന­രു­ദ്ധാ­ര­ണ പ­ദ്ധ­തിക­ളെ ക്കു­റിച്ച് ചര്‍­ച്ച ചെ­യ്തു.
കേ­ന്ദ്ര ആ­രോ­ഗ്യ­മന്ത്രി ഗു­ലാംന­ബി ആ­സാദ്, ഫ­റൂഖ് അ­ബ്ദുല്ല എ­ന്നി­വര്‍ പ്ര­ധാ­ന­മന്ത്രി­യെ അ­നു­ഗ­മിച്ചു.

Advertisement