കൊല്ലം: പുത്തൂരില്‍ ക്ഷേത്രത്തിനുള്ളില്‍ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചനിലയില്‍. പുത്തൂര്‍ സ്വദേശിനി ബിഞ്ചുവാണ് മരിച്ചത്.
ഒപ്പം അവശനിലയില്‍ കണ്ടെത്തിയ ക്ഷേത്ര പൂജാരി വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം ചൂണ്ടാലി ദേവീക്ഷേത്രത്തിനുള്ളിലാണ് ബിഞ്ചുവിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.