എഡിറ്റര്‍
എഡിറ്റര്‍
പ്ലസ് ടു തുല്യത സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍: പി.കെ അബ്ദുറബ്ബ്
എഡിറ്റര്‍
Thursday 22nd November 2012 11:26am

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു തുല്യത ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവപരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.

Ads By Google

പത്താം തരം കഴിയുന്നതോടെ തുടര്‍ പഠനം അവസാനിക്കുമെന്ന പഠിതാക്കളുടെ ആശങ്ക ഇതോടെ ഇല്ലാതാകും. തൊണ്ണൂറുകളില്‍ സമ്പൂര്‍ണ സാക്ഷരതയായിരുന്നു നമ്മുടെ ലക്ഷ്യമെങ്കില്‍ 2012 ല്‍ എത്തിയപ്പോഴേക്കും സമ്പൂര്‍ണ പത്താതരം എന്ന തലത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപില്‍ പത്താതരം ആരംഭിച്ചത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന് കാരണമായി. ഇതിന്റെ ഭാഗമായി യു.എ.ഇയിലും ഖത്തറിലും പത്താം തരം തുല്യതാ കോഴ്‌സുകള്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കുകയാണ്.

ഈ വിവരം അറിഞ്ഞ് മറ്റുള്ള രാജ്യങ്ങളും ഇതേ ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പല വിദ്യാകേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. സാക്ഷരതാമിഷന്‍ ഭാരവാഹികള്‍ കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി പരിശോധിച്ച് സജീവമാക്കാനുള്ള നടപടികള്‍ ഉടന്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

Advertisement