Categories

പ്ലസ്‌വണ്‍ ചോ­ദ്യം: വകുപ്പുതല അന്വേഷണമെന്ന് മന്ത്രി

ma-baby-rwതിരുവനന്തപുരം: വിവാ­ദമായ പ്ലസ് വണ്‍ ചോദ്യപേപ്പറിലെ മേഴ്‌­സി രവിയുമായി ബന്ധപ്പെട്ട ചോദ്യം ദുസൂചനകളുള്ളതാണെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി പ­റഞ്ഞു. ചോദ്യം അപമാ­ന­ക­രവും പരമ അ­ബദ്ധ­വു­മാണ്. ഇക്കാര്യ­ത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റുതല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയി­ച്ചു. സം­ഭ­വ­ത്തില്‍ മാപ്പുചോദിക്കുന്നുവെ­ന്നും അധ്യാപകസംഘടനകളുടെ നേതൃത്വത്തില്‍ ചോദ്യപേപ്പറുകള്‍ ത­യാ­റാ­ക്കുന്നത് പുനപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വണ്‍ അര്‍ധവാര്‍ഷിക ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറി­ലാണ് വിവാ­ദമാ­യ ഭാ­ഗ­ങ്ങള്‍ അ­ട­ങ്ങി­യി­രി­ക്കു­ന്നത്. അന്തരിച്ച മുന്‍ എം എല്‍ എയും കേന്ദ്രമന്ത്രി വയലാര്‍ രവിയു­ടെ ഭാര്യയുമായ മേഴ്‌­സി രവിയെക്കു­റി­ച്ചാണ് ചോ­ദ്യം. ‘മേഴ്‌­സി രവിയുടെ മരണവാര്‍ത്ത പത്രങ്ങളില്‍ നിങ്ങള്‍ കാണുന്നു. ഒന്നാം പേജിലെ വാര്‍ത്തയ്ക്കും കളര്‍ ഫോട്ടോയ്ക്കും പുറമെ ഉള്‍പേജിലും വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയിരിക്കുന്നു. ഇത്തരത്തില്‍ സമൂഹത്തിലെ പ്രമുഖര്‍ക്ക് സ്തുതി പാടുന്ന പ്രവണതയ്‌­ക്കെതിരെ പത്രത്തിന്റെ എഡിറ്റര്‍ക്ക് കത്തെഴുതുക. മേലില്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കു­മോ’ എ­ന്ന് ചോ­ദി­ക്കു­വാനും നിര്‍­ദ്ദേ­ശ­മുണ്ട്. പത്രാധിപര്‍ക്കു കത്തെഴുതാനുള്ള വിഭാഗത്തിലാണ് ഈ വിവാ­ദ പ­രാ­മര്‍­ശങ്ങള്‍ .

Comments are closed.