എഡിറ്റര്‍
എഡിറ്റര്‍
തന്റെ സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തുമ്പോള്‍ പറയണമെന്ന് കത്രീന
എഡിറ്റര്‍
Saturday 16th November 2013 1:07am

katrina

തന്റെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുമ്പോള്‍ നേരത്തേ അറിയിക്കണമെന്ന് ബോളിവുഡ് നടി കത്രീന കൈഫ്.

രണ്‍ബീര്‍ കപൂറിനൊപ്പമുള്ള അവധിക്കാല യാത്രയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വ്യാപകമായതോടെയാണ് പ്രതിഷേധവുമായി കത്രീന കൈഫ് രംഗത്തെത്തിയിരിക്കുന്നത്.

രണ്‍ബീറിനൊപ്പം സ്‌പെയ്‌നില്‍ അവധിക്കാലം ചിലവഴിക്കുന്ന കത്രീനയുടെ ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്.

ബിക്കിനി ധരിച്ച് ബീച്ചില്‍ നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ക്കാണ് ആരാധകര്‍ കൂടുതല്‍.

ഫോട്ടോകള്‍ കണ്ടപ്പോള്‍ വലിയ വിഷമവും വേദനയും ദേഷ്യവും തോന്നിയെന്ന് കത്രീന പറഞ്ഞു.

താന്‍ ഒരു ട്രിപ്പിന്റെ മൂഡിലായിരുന്നുവെന്നും ആരാണ് ഫോട്ടോകള്‍ എടുത്തതെന്ന് അറിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

തന്റെ സ്വകാര്യ നിമിഷങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തിയതില്‍ പ്രതിഷേധിച്ച് നടി മാധ്യമങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്.

ഇനി ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ നേരത്തേ അറിയിക്കുകയാണെങ്കില്‍ യോജിക്കുന്ന വസ്ത്രം ധരിക്കാമെന്നും, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടക്ക് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും കത്തില്‍ പറയുന്നു.

Advertisement