ബംഗളൂരു: ശക്തമായ ലോക്പാല്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തുന്ന ഉപവാസ സമരം നിയമവിരുദ്ധമെന്ന ഹരജി തള്ളി. ഇക്കാര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി കര്‍ണാടക ഹൈകോടതിയാണ് തള്ളിയത്.

ഹര്‍ജി പൊതുതാല്‍പര്യ പ്രധാന്യമുള്ളതല്ലെന്നും എല്ലാ വോട്ടര്‍മാര്‍ക്കും പ്രതിഷേധം പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്നും ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

Subscribe Us:

ഹസാരെയുടെ ഉപവാസ സമരവും ജയില്‍ നിറക്കല്‍ സമരവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. അഡ്വ. എ വി അമര്‍നാഥാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.

Malayalam News

Kerala News in English