എഡിറ്റര്‍
എഡിറ്റര്‍
ആദ്യ 24 മണിക്കൂറിനുള്ളില്‍ വിറ്റഴിച്ചത് 10 ലക്ഷം യൂണിറ്റ് പ്ലേസ്റ്റേഷന്‍ 4
എഡിറ്റര്‍
Monday 18th November 2013 11:58am

PlayStation-4

ന്യൂയോര്‍ക്ക്: സോണിയുടെ പ്ലേസ്റ്റേഷന്‍ 4ന് ഗംഭീര വരവേല്‍പ്പാണ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചത്. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍  10 ലക്ഷം യൂണിറ്റാണ് പ്ലേസ്റ്റേഷന്‍ 4 ന്റെ വില്‍പ്പന.

യു.എസ്, കാനഡ എന്നിവിടങ്ങളിലാണ് പ്ലേസ്റ്റേഷന്‍ 4 എത്തിയിരിക്കുന്നത്. യൂറോപ്പിലും ലാറ്റിനമേരിക്കയിലും പ്ലേസ്റ്റേഷന്‍ അവതരിപ്പിച്ചാല്‍ വില്‍പ്പന റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് സോണി പ്രതീക്ഷിക്കുന്നത്. നവംബര്‍ 29 നാണ് ഇവിടെ പ്ലേസ്റ്റേഷന്‍ എത്തുന്നത്.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ പി.എസ് 4ന്റെ 5 മില്യണ്‍ വില്‍പ്പന നടത്താനാണ് സോണി ലക്ഷ്യമിടുന്നത്.

പി.എസ്4 ന്റെ വരവിന് മുന്‍പേ ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിലും സോണി ഒഫീഷ്യല്‍ പ്ലേ സ്‌റ്റേഷന്‍ ആപ് റിലീസ് ചെയ്തിരുന്നു.

സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യല്‍, നോട്ടിഫിക്കേഷന്‍സ് ലഭ്യമാക്കല്‍, ഗെയിം അലെര്‍ട്ടുകള്‍, ഇന്‍വിറ്റേഷനുകള്‍ എന്നിവ ഈ ആപ്പില്‍ ലഭ്യമാണ്.

Advertisement