എഡിറ്റര്‍
എഡിറ്റര്‍
എക്‌സ് ബോക്‌സ് വണിനെ പ്ലേസ്റ്റേഷന്‍ 4 തോല്‍പ്പിച്ചു
എഡിറ്റര്‍
Wednesday 8th January 2014 3:13pm

play-station

ലാസ് വാഗാസ്: ഒടുവില്‍ അതു സംഭവിച്ചു. സോണി പ്ലേസ്റ്റേ്ഷന്‍ 4 എക്‌സ് ബോക്‌സ് വണിനെ തോല്‍പ്പിച്ചു. 2013 4.2 മില്യണ്‍ യൂണിറ്റാണ് പിഎസ്4 വിറ്റഴിച്ചത്. എക്‌സ് ബോക്‌സ് വണ്‍ മൂന്ന് മില്യണും.

ചിര വൈരികളായ മൈക്രോസോഫ്റ്റും സോണിയുംതമ്മില്‍ ഏറ്റവും കൂടുതല്‍ മത്സരം നടന്നത് ഗെയിമിങ് ബിസിനസ്സിലായിരുന്നു. മൈക്രോസോഫ്റ്റിന്റെ എക്‌സ് ബോക്‌സ് വണും സോണി പിഎസ്4 മാണ് വിപണിയില്‍ ഏറെ തരംഗമുണ്ടാക്കിയത്.

നവംബര്‍ അവസാമാണ് രണ്ടും വിപണിയിലെത്തിയത്. പ്ലേസ്റ്റേഷനെക്കാള്‍ വിലയില്‍ വര്‍ധനവുണ്ടെന്നതും എക്‌സ് ബോക്‌സിന് നേരിയ തിരിച്ചടിയായിരുന്നു.

53 രാജ്യങ്ങളിലാണ് പ്ലേസ്റ്റേഷന്‍ വിതരണം ചെയ്തത്. എക്‌സ് ബോക്‌സ് ആകട്ടെ 13 രാജ്യങ്ങളിലും.

ലാസ് വാഗാസില്‍ നടന്ന ഇന്റര്‍നാഷണല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സിലാണ് സോണി വില്‍പ്പനയുടെ കണക്കുകള്‍ പുറത്ത് വിട്ടത്.

Advertisement