എഡിറ്റര്‍
എഡിറ്റര്‍
വീഡിയോ ഗെയിമുകള്‍ കുട്ടികളിലെ ബുദ്ധിവികാസത്തിന് ഉപകാരപ്രദമെന്ന് പഠനം
എഡിറ്റര്‍
Sunday 9th June 2013 4:57pm

video-gaming-boy...

കുട്ടികള്‍ വീഡിയോ ഗെയിമുകളില്‍ ഏര്‍പ്പെടുന്നത്  കൊണ്ട് ഭാവിയില്‍ അവര്‍ക്ക് ഡോക്ടര്‍മാരും,സയന്റിസ്റ്റുകളുമാവാന്‍ സാധിക്കുമെന്ന് പഠനം തെളിയിക്കുന്നു.

തങ്ങള്‍ക്കിഷ്ടമുള്ള മേഖലയില്‍ അന്വേഷണം നടത്തി മികച്ച തൊഴിലുകള്‍ കണ്ടെത്താന്‍ ഗെയിം കളിക്കുന്നത് ഉപകരിക്കുമെന്നും,കാര്യങ്ങള്‍ വളരെ വേഗത്തിലും, നല്ല രീതിയിലും കണ്ടെത്താനും, അതില്‍ ശ്രദ്ധ ചെലുത്താനും സാധിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Ads By Google

 

വീഡിയോ ഗെയിമുകള്‍ കളിച്ച് പരിശീലനം നേടിയിട്ടുള്ള കുട്ടികള്‍ ഭാവിയില്‍ ഡോക്ടര്‍മാരാവു കയാണെങ്കില്‍ എക്‌സറേയിലെ കാര്യങ്ങള്‍ ദ്രുതഗതിയില്‍ കണ്ടെത്തുവാനും, അതുപോലെ സയന്റിസ്റ്റാവുകയാണെങ്കില്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ മനസ്സിലാക്കുവാനും സാധിക്കുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.

ഡ്രൈവിങ് ഗെയിമുകള്‍ പോലെയുള്ള കളികളില്‍ ഏര്‍പ്പെടുന്നത് കൊണ്ട് കുട്ടികള്‍ക്ക് അന്വേഷണ കാര്യങ്ങളില്‍ വിജയം കണ്ടെത്തുവാനും, വിഷ്വല്‍ പരമായ കഴിവുകള്‍ വികസിപ്പിക്കാനും സഹായിക്കുന്നെന്നും പഠനത്തില്‍ കണ്ടെത്തുന്നു.

എന്നാല്‍ നിരന്തരമായി വീഡിയോ ഗെയിമുകളില്‍ ഏര്‍പ്പെടുന്നത് കൊണ്ട് കുട്ടികളില്‍ മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്ന് അമേരിക്കയിലെ ഒരു സര്‍വ്വകലാശാലയിലെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ഇരുപത് കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് അലരില്‍ പ്രത്യേക പരീക്ഷണം നടത്തി. ഇതില്‍ കുറച്ച് പേര്‍ ഗെയിമില്‍ ഏര്‍പ്പെടുന്നത് ഷൂട്ടിംഗ് മത്സരത്തില്‍ ശ്രദ്ധ ചെലുത്താനും മറ്റുള്ള ചിലര്‍ കളിക്കുന്നത്  ഡ്രൈവിങ്ങിംഗില്‍ സ്പീഡ് കണ്ടെത്താനും, മറ്റുള്ളവരില്‍ ചിലര്‍ പസില്‍ കളിയില്‍ മികവ് പുലര്‍ത്താനുമാണെന്നും കണ്ടെത്തുകയുണ്ടായി.

വിഷ്വന്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിഷ്വല്‍ ഇംപാക്ട് ഉണ്ടാക്കാന്‍ വീഡിയോ ഗെയിമുകള്‍ കളിക്കുന്നത് കൊണ്ട് ഉപകരികരിക്കുമെന്നും പഠനത്തില്‍ തെളിയിക്കുന്നു.  എന്നാല്‍ വീഡിയോ ഗെയിമുകള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കെണ്ടെന്നാണ് കുട്ടികളോട് പൊതുവെ പറയാറുള്ളത്. ഇതിനെ മറി കടക്കുന്ന നിലപാടാണ് അമേരിക്കയിലെ ഗവേഷക സംഘം ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.

Advertisement