എഡിറ്റര്‍
എഡിറ്റര്‍
കളിക്കാരെ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ അനുവദിക്കണം: ദ്രാവിഡ്
എഡിറ്റര്‍
Wednesday 8th January 2014 4:31pm

dravid580

ന്യൂദല്‍ഹി: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാനായി ആറ് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്.

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ ഈ മാസം 12 നും  ന്യൂസ്‌ലാന്റ് ഏകദിന മല്‍സരം 19 നുമായത് കൊണ്ട് കളിക്കാര്‍ക്ക് കളിക്കിടയില്‍ ഏഴ് ദിവസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘കളിക്കാര്‍ക്ക് ഇത് ഒരു നല്ല അവസരമാണ്. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാനായി ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ടീമംഗങ്ങളുമായ കൂടിച്ചേരാന്‍ ഏഴ് ദിവസം എന്നത് ധാരാളമാണ്.’ ദ്രാവിഡ് പറഞ്ഞു.

ടീമംഗങ്ങള്‍ രഞ്ജി ട്രോഫി കളിക്കുന്നതിനോട്  ബി.സി.സി.ഐക്ക് താല്‍പര്യമില്ലെങ്കിലും ഇത് കളിക്കാരുടെ ഭാവിക്ക് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

19 ന്് ന്യൂസിലന്റില്‍ ഏകദിന മല്‍സരം നടക്കുന്നതിനാല്‍ രോഹിത് ശര്‍മ, അജിങ്കാ രഹാനെ, ഷമി, സ്‌റ്റോര്‍ട്ട് ബിന്നി, ബുവനേഷ്വര്‍, സുരേഷ് റൈന എന്നിവരെ രഞ്ജി ട്രോഫി കളിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

Advertisement