ലണ്ടന്‍:30 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പ്ലേബോയ് ക്ലബ് ലണ്ടനിലെ സ്വാങ്കി മേഫെയര്‍ ജില്ലയില്‍ തിരിച്ചെത്തുന്നു. ഹ്യു ഹെഫ്‌നറുടെ നേതൃത്വത്തിലുള്ള ഈ ക്ലബ്ബില്‍ ബണ്ണി ഗേള്‍സിന്റെ തിരിച്ചുവരവ് ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ക്കിടയില്‍ ചര്‍ച്ചയ്ക്കു തിരിതെളിച്ചിരിക്കുകയാണ്. ക്ലബ്ബില്‍ ലൈഫ് മെമ്പര്‍ഷിപ്പിന് 15,000 പൗണ്ടാണ് വില നിശ്ചയിച്ചിരിക്കുന്നതെന്ന് 85 കാരനായ ഹെഫ്‌നര്‍ പറയുന്നു.

200 ഓളംവരുന്ന ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ ചടങ്ങിനോട് തങ്ങളുടെ അനുകൂലം രേഖപ്പെടുത്തി ക്ലബ്ബിനു വെളിയില്‍ നിലയുറപ്പിച്ചിരുന്നു. പ്ലേബോയ് ചിഹ്നമായ മുയലിന്റെ ചെവിയ്ക്കും കഴുത്തിനും സാമ്യം ജനിപ്പിക്കുന്ന വസ്ത്രമണിഞ്ഞുകൊണ്ട് ക്ലബ്ബിനകത്ത് സുന്ദരിമാര്‍ അതിഥികള്‍ക്ക് ഷാംപെയിന്‍ ഒഴിച്ചുകൊടുത്തു.

ലൈസന്‍സ് റദ്ദാക്കപ്പെട്ടതിനെത്തുടര്‍ന്ന് 1981 ലാണ് പ്ലേബോയ് ക്ലബ് അടച്ചുപൂട്ടുന്നത്. പ്ലേബോയ് ക്ലബുകള്‍ സെക്ഷ്വല്‍ റെവൊല്യൂഷന്റെ ആരംഭമായിരുന്നു. ക്ലബിന്റെ കേന്ദ്ര ആകര്‍ഷണം ബണ്ണിഗേള്‍സായിരുന്നു. സ്ത്രീയ്ക്ക് സ്വാതന്ത്ര്യം കിട്ടിത്തുടങ്ങിയ കാലമായിരുന്നു അത്. സ്ത്രീയും പുരുഷനും തുല്യരാണെന്ന സങ്കല്‍പം ജനങ്ങള്‍ക്കിടയില്‍ ഉറപ്പിക്കാന്‍ സാധിച്ചു.

എല്ലാത്തിലുമുപരി പ്ലേബോയ് വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നുണ്ട്. ഫെമിനിസ്റ്റുകള്‍ ഈ സംരഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള കാരണവും പ്ലേബോയ് ഉറപ്പുവരുത്തുന്ന ഈ വ്യക്തിസ്വാതന്ത്ര്യമാണ്.