പ്രണയത്തിന് കണ്ണില്ല, ഇപ്പോള്‍ പ്രായവുമില്ല. അത് തെളിയിച്ചിരിക്കകയാണ് 84കാരനായ ഹെന്‍ഫറും 24കാരിയായ കാമുകി ക്രിസ്റ്റല്‍ ഹാരിസും . അറപതുവയസ്സിന്റെ വ്യത്യാസം. ദാമ്പത്യ ജീവിതത്തില്‍ ഇതിനൊന്നും സ്ഥാനമില്ലെന്നാണ് ഇരുവരുടേയും വാദം.

ലോകപ്രശസ്ത സെക്‌സ് മാസികയായ പ്ലേബോയ് യുടെ സ്ഥാപകന്‍ ഹ്യൂ ഹെന്‍ഫറാണ് ഈ കഥയിലെ നായകന്‍. നായികയാകട്ടെ പ്ലേബോയ് മാസികയിലൂടെ പ്ലേമേറ്റായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റല്‍ ഹാരിസും. ക്രിസ്മസ് തലേന്നാണ് ഇവരുടെ മോതിരം മാറല്‍ ചടങ്ങ് നടന്നത്.

ഹെന്‍ഫറുടെ മൂന്നാമത്തെ വിവാഹമാണിത്. 1949 ലാണ് ഹെന്‍ഫര്‍ ആദ്യമായി വിവാഹിതനാവുന്നത്. 1959ല്‍ വിവാഹമോചിതനായി. പിന്നീട് 89ല്‍ പ്ലേബോയ് മോഡലായ കിംബര്‍ലിയെ വിവാഹം കഴിച്ചെങ്കിലും 1998ല്‍ വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍, 2010ല്‍ മാത്രമാണ് ഇവര്‍ ഔദ്യോഗികമായി വിവാഹമോചിതരായത്.

ഹെന്‍ഫറിന്റെ ആദ്യ പുത്രിക്കു പ്രായം 58 ആണ്. എന്നാല്‍ ഇവരുടെ പ്രണയത്തിന് ഇതൊന്നും തടസമല്ല.