Categories

പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കൊണ്ടുപോകുന്നത് മാരകരോഗങ്ങള്‍ക്ക് വഴിവെക്കുമെന്ന് പഠനം

plastic

 

മിക്കയാളുകളും യാത്രകള്‍ക്കിടെ ഉപയോഗിക്കുന്നതിനായി കുടിവെള്ളം കരുതുന്നത് പ്ലാസ്റ്റിക് ബോട്ടിലുകളിലാണ്. ഉപയോഗിച്ച കുട്ടികള്‍ തന്നെ പലതവണ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ആണെങ്കില്‍ കൂടി ഇതു ദോഷകരമാണെന്നാണ് പഠനം. കഴുകാതെ വെച്ച പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളത്തില്‍ ടോയ്‌ലെറ്റുകളില്‍ കാണുന്നതിലധികം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്നാണ് പുതിയ പഠനഫലങ്ങള്‍. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ട്രില്‍മില്‍ റിവ്യൂസ് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.

പ്ലാസ്റ്റിക് കുപ്പികള്‍ കഴുകാതെ ഒരാഴ്ച സ്ഥിരമായി ശുദ്ധജലമെടുത്ത് ഉപയോഗിച്ചു. ഒരാഴ്ചയ്ക്കുശേഷം ഗവേഷകര്‍ ഈ വെള്ളം പരിശോധിച്ചു. ടോയ്‌ലെറ്റുകളില്‍ കാണുന്നതിലധികം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു.

വെള്ളം സൂക്ഷിക്കുന്നതിനായി സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് പഠനം പറയുന്നത്.

Tagged with:


മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില