എഡിറ്റര്‍
എഡിറ്റര്‍
പുതിയ ദാരിദ്ര്യ ദാരിദ്ര്യരേഖക്കെതിരെ വ്യാപക പ്രതിഷേധം; തെറ്റുപറ്റിയെന്ന് അഹ്‌ലുവാലിയ
എഡിറ്റര്‍
Wednesday 21st March 2012 10:00am

ന്യൂദല്‍ഹി: ആസൂത്രണ കമ്മീഷന്റെ പുതുക്കിയ ദാരിദ്ര്യ രേഖാ പരിധിക്കെതിരെ വ്യാപക പ്രതിഷേധം. യാഥാര്‍ത്ഥ്യം മറച്ചുവെച്ച് രാജ്യം നേരിടുന്ന ദാരിദ്ര്യം മൂടിവെയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, ദാരിദ്ര്യ രേഖ പുനര്‍നിര്‍ണ്ണയിച്ചതില്‍ ചില തെറ്റുകള്‍ സംഭവിച്ചതായി ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‍ടെക് സിംഗ് അഹ്‌ലുവാലിയ സമ്മതിച്ചു. ദേശീയ അക്കൗണ്ടും  കണ്‍സ്യൂമര്‍ സര്‍വേയും തമ്മിലുണ്ടായ വൈരുധ്യം മൂലം സംഭവിച്ചതാണ് തെറ്റ് എന്നാണ് അദ്ദേഹം പറുന്നത്.

ഗ്രാമങ്ങളിലെ ഒരു പൗരന്റെ പ്രതിദിന ചെലവ് 22.40 രൂപയായും നഗരങ്ങളിലേത് 28.65 രൂപയുമായാണു കമ്മീഷന്‍ നിശ്ചയിച്ചത്. ഇതില്‍ കൂടുതല്‍ ചെലവഴിക്കുന്നവര്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലാണെന്നാണ് കമ്മീഷന്‍ പറയുന്നത്. 2004-05 കാലയളവില്‍ രാജ്യത്ത് 40.72 ദരിദ്രന്മാരുണ്ടായിരുന്നെങ്കില്‍ കമ്മീഷന്റെ പുതിയ കണക്കു പ്രകാരം 2009-10 കാലയളവില്‍ രാജ്യത്തെ ദരിദ്രര്‍ 34.47 കോടിയായി കുറഞ്ഞിരിക്കുകയാണ്. ഇത് ലക്ഷക്കണക്കിന് ആളുകളെ ബി.പി.എല്‍ കാര്‍ഡിനു പുറത്ത് എ.പി.എല്‍ കാര്‍ഡിലാക്കുമെന്നാണ് ആക്ഷേപം.

നഗരങ്ങളിലെക്കാള്‍ ഗ്രാമങ്ങളിലാണ് ദരിദ്രരുടെ എണ്ണം കുറഞ്ഞതെന്ന് കമ്മീഷ്ണന്‍ റിപ്പോര്‍ട്ട് പറയുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാര്‍, ഒറീസ, സിക്കിം, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ദരിദ്രരുടെ എണ്ണത്തില്‍ പത്തുശതമാനം കുറവാണുണ്ടായത്. അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗലാന്‍ഡ് എന്നിവിടങ്ങളില്‍ ദരിദ്രര്‍ വര്‍ധിക്കുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

നഗരങ്ങളിലെ കണക്കില്‍ ക്രൈസ്തവര്‍ക്കിടയിലാണ് ദരിദ്രര്‍ കുറവ്. 2.9% മാണ് ക്രൈസ്തവര്‍ക്കിടയിലെ ദാരിദ്ര്യമുള്ളവരുടെ നിരക്ക്. ഗ്രാമങ്ങളിലെ കണക്കില്‍ മുസ്‌ലിങ്ങള്‍ക്കിടയിലാണ് ഏറ്റവും ദരിദ്രരുള്ളത്. അസം-53.6%, യുപി-44.4%, ബംഗാള്‍-34.4%, ഗുജറാത്ത്-31.4% എന്നിങ്ങനെയാണ് ദാരിദ്ര്യം കൂടിയ സംസ്ഥാനങ്ങളിലെ മുസ്‌ലിംങ്ങള്‍ക്കിടയിലെ ദാരിദ്ര്യ നിരക്ക്. നഗരങ്ങളിലും മുസ്‌ലിം വിഭാഗത്തിലാണ് ദരിദ്രര്‍ കൂടുതല്‍.

Malayalam news

Kerala news in English

Advertisement