ചെന്നൈ: ചെന്നൈയില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ചെന്നൈ-തിരുച്ചിറപ്പള്ളി വിമാനത്തിന്റെ ഒരു ടയറാണ് ഇന്നലെ രാത്രി ലാന്‍ഡിംഗിനിടെ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.

48പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തില്‍ അപകടസമയത്ത് 13 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിമാനം ലാന്റ് ചെയ്യുന്ന സമയത്ത് കനത്ത മഴയായിരുന്നു. അപകടം മൂലം റണ്‍വേയില്‍ നിന്ന് വിമാനം മാറ്റാന്‍ കഴിയാതിരുന്നതിനാല്‍ ഫ്രങ്ക്ഫര്‍ട്ടില്‍ നിന്ന് ചെന്നൈയില്‍ ഇറങ്ങേണ്ടിയിരുന്ന ലുഫ്താന്‍സാ എയര്‍ലൈന്‍സ് വിമാനം ബാംഗ്ലൂരില്‍ ഇറക്കി.