ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പ്രവിശ്യയായ പടിഞ്ഞാറന്‍ പാപ്പുവയിലുണ്ടായ വിമാനാപകടത്തില്‍ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍. മെര്‍പ്പാട്ടി നുസന്താര എയര്‍ലൈന്‍സ് ആണ് അപകടത്തില്‍ പെട്ടത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വിമാനത്തില്‍ 21 യാത്രികരും 6 ജീവനക്കരുമാണ് ഉണ്ടായിരുന്നത്. യാത്രികരില്‍ 2 കുട്ടികളും 1 ശിശുവും ഉള്‍പ്പെടുന്നു. സമുദ്രത്തില്‍ പതിച്ച വിമാനത്തില്‍ നിന്ന് ആള്‍ക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.