എഡിറ്റര്‍
എഡിറ്റര്‍
ഗ്വാളിയാറില്‍ വ്യോമസേന വിമാനം തകര്‍ന്നു: മലയാളി ഉള്‍പ്പടെ അഞ്ച് മരണം
എഡിറ്റര്‍
Friday 28th March 2014 1:53pm

plane-crash

ന്യൂദല്‍ഹി: ഗ്വാളിയാറിന് സമീപം വ്യോമസേന വിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. ആലപ്പുഴ, ചേര്‍ത്തല സ്വദേശിയായ വിങ് കമാന്‍ഡര്‍ രാജി നായരാണ് മരിച്ച മലയാളി.

പരിശീലന പറക്കലിനിടെയാണ് വ്യോമസേനയുടെ സി-130 ജെ വിമാനം തകര്‍ന്നു വീണത്.

വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേര് മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. എന്നാല്‍ വിമാനത്തില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. ഉന്നത വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകട കാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ നിന്ന് പുറപ്പെട്ട സൂപ്പര്‍ ഹെര്‍ക്കുലീസ് വിഭാഗത്തില്‍ പെട്ട യാത്രാവിമാനം ഗ്വാളിയാറില്‍ നിന്ന് 72 മൈല്‍ അകലെയാണ് തകര്‍ന്ന് വീണത്.

രണ്ടാഴ്ചയിലേറെയായി കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തിരച്ചിലിനായും ഉത്തരാഖണ്ഡ് പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ദൗത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിയ്ക്കുന്ന ഈ യാത്രാ വിമാനം ഉപയോഗിച്ചിരുന്നു.

2008-ലാണ് അമേരിക്കയില്‍ നിന്ന് 6,000 കോടിയ്ക്ക് സി-130 ജെ എന്ന ആറ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന വാങ്ങിയത്.

Advertisement